13 September, 2023 12:31:40 PM


നന്ദകുമാറിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ല- തിരുവഞ്ചൂർ രാധാകൃഷ്ണൻ



തിരുവനന്തപുരം: യുഡിഎഫ് മുൻ ആഭ്യന്തര മന്ത്രിമാർ എന്ന പരാമർശത്തിൽ പ്രതികരണത്തിനില്ലെന്ന് കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നത്തിന് ഇടക്ക് നിസ്സാര കാര്യം പറയാൻ ഉദ്ദേശിക്കുന്നില്ല. ടി.ജി. നന്ദകുമാറിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും ഞങ്ങൾ എന്താണെന്ന് ജനങ്ങൾക്കറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നന്ദകുമാർ വാർത്താസമ്മേളനത്തിൽ പറയുന്നു. ഇനിയും പറയാനുണ്ടെങ്കിൽ അത് പറഞ്ഞു തീർക്കട്ടെ. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഞങ്ങൾക്കൊന്നും പറയാനില്ല. തിരുവഞ്ചൂർ പറഞ്ഞു. 

രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർക്ക് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് ടി ജി നന്ദകുമാര്‍ പറഞ്ഞിരുന്നു. ഇതിനായി അവരുടെ ആളുകൾ തന്നെ സമീപിച്ചിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞു. അവർ കത്ത് വിഎസ് അച്ചുതാനന്ദനെ ഏൽപ്പിക്കണമെന്ന കാര്യം പറഞ്ഞു. കത്ത് സംഘടിപ്പിക്കാൻ വിഎസും പറഞ്ഞു. അതിന് ശേഷമാണ് ശരണ്യ മനോജിനെ കണ്ടതെന്നും നന്ദകുമാർ പറഞ്ഞു. സോളാർ കേസിലെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു നന്ദകുമാർ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K