05 October, 2023 06:45:13 PM


മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു



തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് അപകടത്തിൽ മരിച്ചത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നതാണ് മരണ കാരണം.

വള്ളത്തിൽ തല ഇടിച്ച് ഗുരുതരമായി പരുക്കേറ്റ നൗഫലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 10 മണിയോടെ മത്സ്യബന്ധനത്തിന് പോയി മടങ്ങവെയാണ് വള്ളം ശക്തമായ തിരയിൽ പെട്ടത്. തുടർന്ന അ‍ഴിമുഖം കടക്കവേയായിരുന്നു അപകടം. 38 പേരാണ് വള്ളത്തിലുണ്ടായിരുന്നത്, 37 പേരും സുരക്ഷിതരാണെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K