10 October, 2023 03:46:56 PM


തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട; 125.397 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ



തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 125.397 ഗ്രാം എംഡിഎംഎ പിടികൂടി. മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

എംഡിഎംഎ കടത്താൻ ഉപയോഗിച്ച 2 ബൈക്കുകളും ഒരു സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. ബംഗ്ലൂരുവിൽ നിന്നും എംഎഡിഎംഎ കടത്തിയ യുവാക്കളാണ് അറസ്റ്റിലായത്. മയക്കു മരുന്നു വേട്ടയിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.

കൂടാതെ തിരുവനന്തപുരം അരുവിക്കരയിൽ വീട്ടിൽ നിന്നും 14. 5 കിലോ കഞ്ചാവും പിടിച്ചെടുത്തു. നെടുമങ്ങാട് സ്വദേശി മഹേഷാണ് പിടിയിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K