13 March, 2024 04:49:27 PM
കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് - മൂപ്പൻമല പാലത്തിന്‍റെ നിർമ്മാണം ആരംഭിച്ചു
മുണ്ടക്കയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ഇളംകാട് - മൂപ്പൻമല പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മുപ്പതോളം കുടുംബങ്ങളുടെ ആശ്രയമായിരുന്ന പാലം കഴിഞ്ഞ പ്രളയത്തിലാണ് തകർന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എൻ. വിനോദ്, എസ്. സജിമോൻ, ടി.എൻ. മായ, ആൻസി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.