28 March, 2026 08:03:16 PM


കാഞ്ഞിരപ്പള്ളിയില്‍ പ്രവർത്തിക്കാത്ത ഫ്രീസറിൽ വെച്ച മൃതദേഹം അഴുകിയതായി പരാതി



കോട്ടയം: കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. പ്രവര്‍ത്തിക്കാത്ത ഫ്രീസറില്‍ വെച്ച മൃതദേഹം അഴുകിയതായി പരാതി. മരിച്ച മണിമല സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ ദുര്‍ഗന്ധമെന്ന് ബന്ധുക്കള്‍. ആശുപത്രിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ,അനാസ്ഥ കാണിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

എട്ടു ഫ്രീസറില്‍ നാലെണ്ണം പ്രവര്‍ത്തിക്കുന്നതും നാലെണ്ണം പ്രവര്‍ത്തിക്കാത്തതുമാണ്. പ്രവര്‍ത്തിക്കാത്ത ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചുവെന്നാണ് പരാതി. ഇന്ന് ഫ്രീസർ തുറന്നപ്പോൾ മൃതദേഹത്തിൽ നിന്ന് ദുര്‍ഗന്ധം ഉണ്ടായെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അനാസ്ഥ കാണിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938