22 July, 2024 08:48:39 AM
ഈരാറ്റുപേട്ടയിൽ പോലീസ് വാഹനത്തിന് തടസ്സം സൃഷ്ടിച്ച് ക്രിമിനൽ സംഘം; മൂന്നുപേര്‍ കസ്റ്റഡിയിൽ

പാലാ; പോലീസ് വാഹനത്തിന് തടസ്സം സൃഷ്ടിച്ച് ക്രിമിനൽ സംഘം. ശനിയാഴ്ച പാലാ ഈരാറ്റുപേട്ടയിൽ വെച്ചായിരുന്നു സംഭവം. കഞ്ചാവ് കടത്ത് സംശയിച്ച് പോലീസ് കാർ പിന്തുടരുകയായിരുന്നു. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ജിജോ, അഭിലാഷ്, ഷാനവാസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. അപകടകരമായ ഡ്രൈവിങ്, സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
 
                                

 
                                        



