03 November, 2025 06:06:45 PM


കിടങ്ങൂരില്‍ 30 മിനിമാസ്റ്റ് ലൈറ്റുകള്‍ മിഴി തുറന്നു



കിടങ്ങൂര്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കിടങ്ങൂര്‍ പഞ്ചായത്തില്‍ പുതിയതായി സ്ഥാപിച്ച 30 മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വിവിധ പ്രദേശങ്ങളില്‍ നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ.എം. ബിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് മാളിയേക്കല്‍, കെ.എം. രാധാകൃഷ്ണന്‍, ലിസി എബ്രാഹം, പഞ്ചായത്ത് മെമ്പര്‍മാരായ ദീപലത സുരേഷ്, സനല്‍കുമാര്‍,  രശ്മി രാജേഷ്, എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് എം.ദിലീപ് കുമാര്‍, മിനി ജെറോം, പുഴയോരം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍ ബി, കൈരളി റസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി രാധാകൃഷ്ണകുറുപ്പ്, മഹേഷ്, പി.റ്റി. ജോസ് പാരിപ്പള്ളില്‍, കുഞ്ഞുമോന്‍ ഒഴുകയില്‍, സുനില്‍ ഇല്ലിമൂട്ടില്‍, സതീഷ് ശ്രീനിലയം എന്നിവര്‍ പ്രസംഗിച്ചു. ചേര്‍പ്പുങ്കല്‍ പാലം ജംഗ്ഷന്‍, സെന്റ് തോമസ് ഗ്രോട്ടോ ജംഗ്ഷന്‍, കിടങ്ങൂര്‍ ചാലക്കുന്നത്ത് ക്ഷേത്രം ജംഗ്ഷന്‍, കിടങ്ങൂര്‍ പാലം ജംഗ്ഷന്‍, കിടങ്ങൂര്‍ പാലം (കിടങ്ങൂര്‍ ക്ഷേത്രഭാഗം), കിടങ്ങൂര്‍ പാലം കട്ടച്ചിറ റോഡ് ജംഗ്ഷന്‍, ഭാരതീയ വിദ്യാമന്ദിരം സ്‌കൂള്‍ ജംഗ്ഷന്‍, ചെമ്പിളാവ് ക്ഷേത്രം, ചെമ്പിളാവ് പള്ളി, ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി ക്ഷേത്രം, ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളി ജംഗ്ഷന്‍, കിടങ്ങൂര്‍ സൗത്ത് ഗ്രൗണ്ടിന് സമീപം, കുരീക്കാട്ടില്‍ കോളനി, പോളയ്ക്കല്‍ പടി, ചെമ്പിളാവ് ഗ്രോട്ടോ, പെരിങ്ങോറ്റി, കിടങ്ങൂര്‍ കൈതോലില്‍ ജംഗ്ഷന്‍, വടുതലപ്പടി, കട്ടച്ചിറ, കിടങ്ങൂര്‍ പള്ളി ജംഗ്ഷന്‍, മംഗളാരാം കുരിശുപള്ളി, കട്ടച്ചിറ ചെക്ഡാം, കിടങ്ങൂര്‍ ക്ഷേത്രം കിഴക്കേനട, പടിഞ്ഞാറേ കൂടല്ലൂര്‍ പള്ളി ജംഗ്ഷന്‍, കൂടല്ലൂര്‍ സി.എച്ച്.സി. കവാടം, കൂടല്ലൂര്‍ സി.എച്ച്.സി., ഇടിഞ്ഞപുഴ, ചിറയ്ക്കല്‍ പാലം, ചേര്‍പ്പുങ്കല്‍ സെന്റ് ആന്റണീസ് ഗ്രോട്ടോ, ഗോള്‍ഡന്‍ ക്ലബ് ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളിലാണ് 30 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതോടുകൂടി ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ എണ്ണം 20 ആയി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924