29 December, 2025 09:49:56 AM


എംഡിഎംഎയുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ



പാലാ: ക്രിസ്തുമസ്‌, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ 3.5 ഗ്രാം എംഡിഎംഎ -യുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിൽ. നടയ്ക്കൽ നടുപ്പറമ്പിൽ തയ്യീബ്‌ (31) ആണ് അറസ്റ്റിലായത്.
ഈരാറ്റുപേട്ട - തീക്കോയി ഭാഗത്ത്‌  പാലാ എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ്‌ ബി ചിറയാത്തിൻ്റെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ കാറിൽ കടത്തിക്കൊണ്ട്‌ വരികയായിരുന്ന ഇയാൾ പിടിയിലായത്. 

ന്യൂ ഇയർ ആഘോഷത്തിനായി വിൽപന നടത്തുന്നതിനുള്ള എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇത്രയും എംഡിഎംഎ കൈവശം വയ്ക്കുന്നത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഷിനോ , പ്രിവന്റീവ്‌ ഓഫീസർ ഉണ്ണിമോൻ മൈക്കിൾ, ഡ്രൈവർ മുരളീധരൻ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911