04 August, 2024 10:38:35 PM


കെ പി റെജി പത്ര പ്രവർത്തക യൂണിയൻ പ്രസിഡന്‍റ്; സുരേഷ് എടപ്പാൾ ജന. സെക്രട്ടറി



തിരുവനന്തപുരം: കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റായി കെ പി റെജി (മാധ്യമം)യും ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളും (ജനയുഗം) വിജയിച്ചു. കെ. പി. റെജി എതിർസ്ഥാനാർഥി മലയാള മനോരമയിലെ സാനു ജോർജ് തോമസിനെ 117 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറിയായി വിജയിച്ച സുരേഷ് എടപ്പാളിന് 30 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. നിലവിലുള്ള ജനറല്‍ സെക്രട്ടറി കിരൺ ബാബു (ന്യൂസ് 18) വിനെയാണ് സുരേഷ് പരാജയപ്പെടുത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K