06 August, 2024 05:29:40 PM
യുഡിഎഫ് പിന്തുണച്ചു; മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റായി ചാർളി ഐസക് തിരഞ്ഞെടുക്കപ്പെട്ടു
ഈരാറ്റുപേട്ട: മാണിഗ്രൂപ്പിൽ നിന്നും രാവിലെ രാജിവെച്ച അംഗം യുഡിഎഫ് പിന്തുണയിൽ ഈരാറ്റുപേട്ട മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.യൂത്ത് ഫ്രണ്ട് എം നേതാവ് ചാർളി ഐസക്കാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എൽ ഡി എഫ് 5 , യുഡിഎഫ് 8 എന്നിങ്ങനെയാണ് കക്ഷിനില. 2020 ൽ ജോസഫ് ഗ്രൂപ്പിൽ നിന്നും ജയിച്ച ചാർളി പിന്നീട് മാണി ഗ്രൂപ്പിൽ ചേർന്നിരുന്നു. യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് ചാർളി യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തിയത്.