13 September, 2025 07:56:46 PM
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

പാലാ: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മുരിക്കുംപുഴ തൈങ്ങന്നൂര്‍ കടവിലാണ് രണ്ടു പേര്‍ മുങ്ങി മരിച്ചത്. കാഞ്ഞിരമറ്റം സ്വദേശി ജിസ് സാബു, ചെമ്മലമറ്റം സ്വദേശി വെട്ടിക്കല്‍ ബിബിന്‍ ബാബു എന്നിവരാണ് മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.