23 November, 2024 09:13:33 AM


കാഞ്ഞിരപ്പള്ളിയില്‍ കാള വിരണ്ടോടി; സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി



കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിരണ്ടോടിയ കാള സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി.  കൂവപ്പള്ളി  സ്വദേശി കെ.എ.ആന്റണിയെ (67) യെയാണ് ഇടിച്ച് വീഴ്ത്തിയത്. ഇയാളെ 26–ാം മൈലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയിൽ വച്ചാണ് കാള ആൻറണിയെ അക്രമിച്ചത്.

പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് കാഞ്ഞിരപ്പള്ളി ടൗണ്‍ ഭാഗത്തേക്കു ഓടുകയായിരുന്നു. ടൗണിലെ കടയില്‍ ജോലി ചെയ്യുന്ന ആന്റണി ജോലി കഴിഞ്ഞ് സ്‌കൂട്ടറിലേക്കു മടങ്ങുമ്പോഴാണ് കാളയുടെ അക്രമണം ഉണ്ടായത്. ഉടമയും നാട്ടുകാരും ചേര്‍ന്നു കാളയെ പിന്നീട് പിടിച്ചു കെട്ടി.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K