15 October, 2016 03:14:53 PM
ആരോഗ്യനയ രൂപീകരണം: തിരുവനന്തപുരത്ത് ഹിയറിംഗ് ഒക്‌ടോബര്‍ 19ന്
തിരുവനന്തപുരം: ആരോഗ്യ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഡോ.ബി. ഇക്ബാല്‍ ചെയര്‍മാനായ വിദഗ്ധ സമിതി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവരില്‍ നിന്ന് ഒക്‌ടോബര്‍ 19 ന് തിരുവനന്തപുരം തൈക്കാട് സ്‌റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ വെച്ച് ഹിയറിംഗ് നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഉള്‍പ്പെടുന്ന മേഖലയിലുള്ളവര്‍ക്കായാണ് രാവിലെ 10 മുതല്‍ ഹിയറിംഗ്. നിര്‍ദ്ദേശങ്ങള്‍ healthpolicykerala.shsrc@gmail.com എന്ന ഇ-മെയില്‍ മുഖേനയും അറിയിക്കാം. ഫോണ്‍: 0471 - 2323223, 9946920013.