23 January, 2016 12:01:12 AM
22-01-2016

ദേശീയ സമ്മതിദായക ദിനാചരണം
തിരുവനന്തപുരം : ദേശീയ വോട്ടര്‍ ദിനാഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല പൊതുസമ്മേളനം ജനുവരി 25 തിങ്കളാഴ്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ആഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി, ചീഫ് ഇലക്ടറല്‍ ഒഫീസര്‍, സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് ജനുവരി 25 ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ സമ്മതിദായക പ്രതിജ്ഞയെടുക്കും. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സഹകരണ ആസ്ഥാന മന്ദിരം ഉദ്ഘാടനം മാറ്റിവച്ചു
മെമ്പര്‍ സെക്രട്ടറി
തിരുവനന്തപുരം : സംസ്ഥാന യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി കെ. രാധാകൃഷ്ണന്‍ നായരെ ഒരു വര്‍ഷത്തേക്കുകൂടി തുടരാന്‍ അനുവദിച്ച് ഉത്തരവായി.
ഹോണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്
തിരുവനന്തപുരം : ദക്ഷിണ റെയില്‍വേ ഷൊര്‍ണൂരില്‍ സെക്കന്‍ഡ് ക്ലാസ് റെയില്‍വേ ഹോണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി കെ.വി. വാസുദേവനെ 2017 ജനുവരി നാല് വരെ നിയമിച്ച് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു.
മൊബിലിറ്റി ഹബ്ബ് : അംഗീകാരമായി
കൊച്ചി : കച്ചേരിപ്പടിയില്‍ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗിനും വാണിജ്യ സമുച്ചയത്തിനും കോഴിക്കോട് മീഞ്ചന്തയിലേ മൊബിലിറ്റി ഹബ്ബിനുമുള്ള യോഗ്യരായ അപേക്ഷകരുടെ പട്ടികയും പ്രൊപ്പോസലും കരട് കണ്‍സഷന്‍ ഉടമ്പടികളും അംഗീകരിച്ച് ഉത്തരവ് നല്‍കി.
ക്ഷീരകര്‍ഷക ക്ഷേമനിധി അദാലത്ത്
തിരുവനന്തപുരം : സംസ്ഥാന ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ സോഫ്റ്റ് വെയറായ ക്ഷീരജാലകത്തിന്റെ ഉദ്ഘാടനത്തോടനത്തിന്റെ ഭാഗമായി ക്ഷേമനിധി അദാലത്തിലേക്കുള്ള പരാതി സ്വീകരിക്കുന്നത് ജനുവരി 29 വരെ നീട്ടി. ബ്ലോക്കുതല ക്ഷീരവികസന ഓഫീസര്‍ക്ക് നിശ്ചിത മാതൃകയില്‍ പരാതി നല്‍കാം.
ലോ ഓഫീസര്‍
അഡീഷണല്‍ ലോ സെക്രട്ടറി എം.എച്ച്. മുഹമ്മദ് റാഫിയെ സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ ലോ ഓഫീസറായി ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചു. കെ.എ. ശ്രീലതയെ സ്ഥാനക്കയറ്റം നല്‍കി അഡീഷണല്‍ ലോ സെക്രട്ടറിയായും നിയമിച്ചു