18 October, 2016 04:17:12 PM
ദേശീയ ഫോക്‌ലോര്‍ ക്യാമ്പ് : അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ : കേരള ഫോക്‌ലോര്‍ അക്കാദമി നവംബര്‍ 15 മുതല്‍ 25 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ഫോക് ക്രാഫ്റ്റ് ആന്റ് ഫോക് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പില്‍ മധുബനി, കലംങ്കാരി, ഫാഡ്, ഗോണ്ട് തുടങ്ങിയ നാല്‍പ്പതില്‍പരം ഫോക് ക്രാഫ്റ്റ്, ഫോക് പെയിന്റ് രീതികള്‍ പത്ത് ദിവസം ഉത്തരേന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം താമസിച്ചുപഠിക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാര്‍ത്ഥികള്‍ ഫോട്ടോ സഹിതം ബയോഡാറ്റയും വെള്ളക്കടലാസില്‍ അപേക്ഷയും നവംബര്‍ അഞ്ചിന് മുമ്പ് സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, ചിറക്കല്‍, കണ്ണൂര്‍ എന്ന വിലാസത്തിലോ keralafolkloreacademy@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.