18 October, 2016 04:19:28 PM


ചെയിന്‍ സര്‍വേ (ലോവര്‍) പ്രവേശനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നാലു ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളില്‍ തുടങ്ങുന്ന ചെയിന്‍ സര്‍വേ (ലോവര്‍) ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് നിശ്ചിതയോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2016 നവംബര്‍ ഒന്നുമുതല്‍ 2017 ഒക്‌ടോബര്‍ 31 വരെയുള്ള ഒരു വര്‍ഷത്തേക്ക് മൂന്നുമാസം വീതം കാലദൈര്‍ഘ്യമുള്ള നാലു ബാച്ചുകളിലായാണ് ക്ലാസുകള്‍. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ ഒക്‌ടോബര്‍ 25ന് മുമ്പ് തിരുവനന്തപുരത്ത് വഴുതക്കാട് സര്‍വേ ഡയറക്ടറോഫീസില്‍ എത്തിക്കണം. അപേക്ഷകര്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായ എസ്.എസ്.എല്‍.സിയോ, തത്തുല്യ പരീക്ഷയോ പാസായവരും, 35 വയസ് പൂര്‍ത്തിയാകാത്തവരും ആയിരിക്കണം. പിന്നാക്ക സമുദായക്കാര്‍ക്ക് 38 വയസും, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് 40 വയസുമാണ് ഉയര്‍ന്ന പ്രായപരിധി. 2016 സെപ്റ്റംബര്‍ ഒന്ന് വെച്ചാണ് പ്രായം കണക്കാക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് 'സര്‍വേ സ്‌കൂളില്‍ ചേരുന്നതിനുള്ള അപേക്ഷ' എന്നും, കവറിന് പുറത്തെഴുതുന്ന മേല്‍വിലാസത്തില്‍ 'ഡയറക്ടര്‍, സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ്, വഴുതക്കാട്, തിരുവനന്തപുരം' എന്നും മാത്രമേ എഴുതാവൂ. വിമുക്തഭടന്‍മാര്‍ക്കും അപേക്ഷിക്കാം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K