15 October, 2016 10:35:10 PM
മത്സ്യത്തൊഴിലാളി ഭവന അറ്റകുറ്റപ്പണി സാനിറ്റേഷന്‍ ധനസഹായം
കണ്ണൂര്‍ : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഭവന അറ്റകുറ്റപ്പണി, സാനിറ്റേഷന്‍ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്ത 18 നും 60 നും ഇടയില്‍ പ്രായമുള്ളവരും, പുനരുദ്ധാരണം വഴി വാസയോഗ്യമാക്കാന്‍ കഴിയുന്ന വീട് സ്വന്തമായി ഉള്ളവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 28 നു മുമ്പായി കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭിക്കണം. അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി സര്‍ട്ടിഫിക്കറ്റ്, ദാരിദ്ര്യരേഖാ സര്‍ട്ടിഫിക്കറ്റ് (ബിപിഎല്‍) എന്നിവയും ഹാജരാക്കണം. അപേക്ഷാ ഫോറം കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും മത്സ്യ ഭവനുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2731081