24 January, 2016 03:00:42 PM
രാജ്യന്തര ഫോട്ടോ ജേര്‍ണലിസം ഫെസ്റ്റിവല്‍ കൊച്ചിയില്‍
കൊച്ചി : കേരള മീഡിയ അക്കാദമി രാജ്യന്തര ഫോട്ടോ ജേര്‍ണലിസം ഫെസ്റ്റിവല്‍ (ഐ.പി.എഫ്.കെ) സംഘടിപ്പിക്കുന്നു. ആദ്യമായാണ് അക്കാദമിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു സംരംഭം. മെയ് മാസത്തിലാണ് കൊച്ചിയില്‍ മേള സംഘടിപ്പിക്കുന്നത്. ഫെസ്റ്റില്‍ വിവിധ നിലകളില്‍ സഹകരിക്കാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും അക്കാദമി താത്പര്യപത്രം ക്ഷണിച്ചു. ഫ്രീലാന്‍സര്‍മാരുള്‍പ്പെടെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍, കാമറാമാന്‍മാര്‍ എന്നിവര്‍ക്കും ഈ മേഖലയിലെ സംഘടനകള്‍ക്കും ഫെസ്റ്റില്‍ സഹകരിക്കാം താത്പര്യം ജനുവരി 30 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കൊച്ചി-30 വിലാസത്തില്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്ത രൂപരേഖ സഹിതം നല്‍കണം.
രാജ്യാന്തര ഫോട്ടോ ജേര്‍ണലിസം ഫെസ്റ്റിന് (ഐ.പി.എഫ്.കെ) മത്സരാടിസ്ഥാനത്തില്‍ ലോഗോ ക്ഷണിച്ചു. മുതിര്‍ന്ന കലാകാരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എന്‍ട്രികളയയ്ക്കാം. സമ്മാനാര്‍ഹമായ എന്‍ട്രിക്ക് അയ്യായിരം രൂപ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. വിശദവിവരം www.keralamediaacademy.org -ല്‍ ലഭിക്കും. എന്‍ട്രി ലഭിക്കേണ്ട അവസാന തീയതി ജനുവരി 29.
പത്താംതരം തുല്യതാ പരീക്ഷാ ഫലം
തിരുവനന്തപുരം : ഇക്കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ പത്താംതരം തുല്യതാ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ് : www.keralapareekshabhavan.in.
ലോകായുക്ത സിറ്റിംഗ് മാറ്റിവെച്ചു
തിരുവനന്തപുരം : കേരള ലോകായുക്ത കോടതി മുമ്പാകെ ജനുവരി 25 ന് ഡിവിഷന്‍ ബഞ്ച് സിറ്റിംഗ് ഉണ്ടായിരിക്കില്ല. അന്നത്തെ കേസുകള്‍ ഫെബ്രുവരി നാലിലേക്ക് മാറ്റി. അന്ന് സിംഗിള്‍ ബഞ്ച് സിറ്റിംഗ് ഉണ്ടായിരിക്കും.
ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ വൊക്കേഷണല്‍ ട്രെയിനിങ് സെന്ററില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 29 ന് രാവിലെ പത്ത് മണിക്ക് കോളേജില്‍ നടത്തും. യോഗ്യത : എസ്.എസ്.എല്‍.സി, കെ.ജി.റ്റി.ഇ (കംപോസിംഗ് ആന്‍ഡ് പ്രൂഫ് റീഡിംഗ് ലോവര്‍), ഡി.റ്റി.പി അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. വിശദവിവരം കോളേജ് വെബ്‌സൈറ്റില്‍ (www.cptctvpm.in). ഫോണ്‍ : 0471 - 2360391