18 November, 2025 09:38:43 AM


സ്വർണ്ണക്കൊള്ള: സന്നിധാനത്തെ ശാസ്ത്രീയ പരിശോധന പൂർത്തിയായി; സാംപിളുകൾ ശേഖരിച്ച് എസ്ഐടി



ശബരിമല: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ എസ്ഐടി ശാസ്ത്രീയപരിശോധന പൂർത്തിയായി. പുലർച്ചെയോടെയാണ് പരിശോധന അവസാനിച്ചത്. എസ്ഐടി സംഘം സാമ്പിളുകൾ ശേഖരിച്ചു. കട്ടിളപ്പാളി, ദ്വാരപാലകപീഠങ്ങൾ, ശ്രീകോവിലിന്റെ നാലുവശത്തെയും കൽത്തൂണുകളിലെ പാളികൾ എന്നിവയിൽനിന്നുമാണ് സാമ്പിൾ ശേഖരിച്ചത്. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. എസ്ഐടി സംഘം ഇന്ന് മടങ്ങും.

സ്വർണ്ണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. രാസ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണ്ണം ശേഖരിച്ചിരിക്കുന്നത്. സാമ്പിൾ കാക്കനാട്ടെ മുഖ്യലാബിൽ പരിശോധനയ്ക്ക് അയക്കും.

തിങ്കളാഴ്ച ഉച്ചപൂജയ്ക്ക് നടയടച്ചപ്പോൾ ഇവയെല്ലാം ഇളക്കിയെടുത്തായിരുന്നു പരിശോധന.
എസ്ഐടി സംഘത്തലവൻ എസ്‌പി എസ് ശശിധരൻ, സിഐ ആർ ബിജു, ദേവസ്വം സ്‌ഷെഷ്യൽ കമീഷണറും കൊട്ടാരക്കര സെപ്ഷ്യൽ ജഡ്ജിയുമായ ആർ ജയകൃഷ്ണൻ എന്നിവർ പരിശോധനയ്ക്ക് മേൽനോട്ടം നൽകി. ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി ജസ്‌റ്റിസ്‌ കെ ടി ശങ്കരന്റെ മൂന്നുദിവസം നീണ്ട സന്നിധാനത്തെ പരിശോധനയും തിങ്കളാഴ്‌ച പൂർത്തിയായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306