13 February, 2026 10:00:48 AM
ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ് വയോധിക വീഡിയോ വൈറൽ

കോഴിക്കോട്: ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ തടഞ്ഞ് വയോധിക. എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയമ്മയാണ് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചു വന്നയാളെ തടഞ്ഞുനിർത്തിയത്. എരഞ്ഞിപ്പാലം സിഗ്നലിൻ്റെ അടുത്ത് വെച്ചാണ് സംഭവം. പ്രഭാവതിയമ്മ നടന്നുവരുമ്പോഴാണ് ഫുട്പാത്തിലൂടെ ഒരാൾ ബൈക്കുമായി എത്തിയത്.
ബൈക്കിലുണ്ടായിരുന്ന വ്യക്തി കുറേ സമയം അവിടെ നിന്നിട്ടും മാറി നിൽക്കാൻ പ്രഭാവതിയമ്മ മാറി നിൽക്കാൻ തയ്യാറായില്ല. ഒടുവിൽ പ്രഭാവതി അമ്മ ബാഗിൽ നിന്നും ഫോൺ എടുത്ത് ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോഴാണ് ബൈക്ക് യാ്തികൻ പിന്തിരിഞ്ഞ് പോയത്. കാണിച്ചതോടെ പ്രഭാവതിയമ്മ വാഹനം തടഞ്ഞ ദൃശ്യങ്ങൾ വടകര സ്വദേശിയായ ബ്ലോഗർ അഫ്ലു ആണ് പകർത്തിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.






