30 August, 2026 01:25:33 PM


കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ



കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 19 കിലോഗ്രാം കഞ്ചാവുമായി യുവതി അറസ്റ്റില്‍. ബംഗാള്‍ സ്വദേശിനിയായ മിനോതി സര്‍ദാറിനെയാണ് അറസ്റ്റിലായത്. റെയില്‍വേ പോലീസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയില്‍ 18 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ചെന്നൈമംഗലാപുരം ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921