20 November, 2026 02:20:34 PM


പി.ജെ. ജോസഫിനും മാണി സി. കാപ്പനും കാബിനറ്റ് പദവി



തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനായും, പാലാ എം.എൽ.എ മാണി സി. കാപ്പനെ നോർക്ക വൈസ് ചെയർമാനായും നിയമിക്കാൻ യു.ഡി.എഫിൽ ധാരണയായി. ഇരുവർക്കും കാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും. പി.ജെ. ജോസഫിനും മാണി സി. കാപ്പനും ഇതുവരെ കാബിനറ്റ് പദവികൾ ലഭിക്കാതിരുന്നത് അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇരുവർക്കും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് കാബിനറ്റ് പദവിയോടെയുള്ള പുതിയ ചുമതലകൾ നൽകാനുള്ള തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955