28 November, 2026 09:14:45 AM


മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ



തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി. രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നൽകുന്ന പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മുഖ്യമന്ത്രിക്കെതിരെ ഭരണഘടനാപരമായ നടപടികളും നിയമനടപടികളും സ്വീകരിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി അഭിഭാഷകൻ പി എം ഷമീർ ആണ് പരാതി നൽകിയത്.

നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസെടുക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നു. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയിലെ പ്രസംഗത്തിലാണ് മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, തങ്ങൾ ഒന്നും മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ടി.ഐ മധുസൂദനന്റെ പരാമർശത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന പരാമർശത്തിനെതിരെ സിപിഎം നേതാവ് കെ.കെ. രാഗേഷ് രംഗത്തെത്തിയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294