26 November, 2026 11:11:45 AM
പൊന്നാനിയിൽ മീൻപിടിത്തത്തിനിടെ കടലിൽവച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

പൊന്നാനി: മീൻപിടിത്തത്തിനിടെ കടലിൽവച്ച് മിന്നലേറ്റ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. മീൻപിടിക്കുന്നതിനിടെ ഇവരുടെ ബോട്ടിൽ മിന്നലേൽക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊന്നാനി മരക്കടവ് ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്‌കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്. പരിക്കേറ്റ പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്‌കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്‌റഫ് എന്നിവർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊന്നാനിയുടെ തീരപ്രദേശങ്ങളിൽ ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വരെ മഴയോടൊപ്പം ശക്തമായ മിന്നലുണ്ടായിരുന്നു.





