06 September, 2026 12:36:05 PM
ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലില്‍ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്. കായലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. ആറ് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. മരണകാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.







