28 September, 2026 04:09:39 PM


കൊല്ലത്ത് വീട്ടുവളപ്പില്‍ പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി മധ്യവയസ്‌കന്‍ ജീവനൊടുക്കി



കൊല്ലം: കിളികൊല്ലൂരില്‍ പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചിതയൊരുക്കിയ പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ചിതയൊരുക്കിയ പറമ്പിലെ വീട്ടുടമ ഹരിയെ ഇന്ന് രാവിലെ മുതല്‍ കാണാതായിരുന്നു. മരിച്ചയാള്‍ ഹരിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്‍പന നടത്തുന്നയാളാണ് ഹരി. ഇന്ന് രാവിലെ മുതല്‍ ഇയാളുടെ കടയും തുറന്നിരുന്നില്ല. മൃതദേഹത്തിന് സമീപത്തുവച്ച് പൂജയ്ക്കായി ഉപയോഗിച്ച സാധനങ്ങളും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297