27 October, 2026 11:17:52 AM


കോട്ടയത്ത് സർക്കാർ ക്വാർട്ടേഴ്സിൽനിന്ന് അലുമിനിയം ഷീറ്റുകളും സാധനങ്ങളും മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ


 
കോട്ടയം: മലങ്കര ഗവൺമെന്റ് ഓഫീസേഴ്സ് ക്വാർട്ടേഴ്സിൽനിന്ന് ഏകദേശം 50,000 രൂപ വിലമതിക്കുന്ന അലുമിനിയം ഷീറ്റുകളും മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാള്ളൂശ്ശേരി, പുല്ലരിക്കുന്ന് സ്വദേശി കൃഷ്ണകുമാർ, എറണാകുളം കൂത്താട്ടുകുളം മുളക്കുഴ പി.ഒ., നിരപ്പേൽ ഹൗസിൽ ദീപു പ്രകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പി.ഡബ്ല്യു.ഡി. കോൺട്രാക്ടറായ പരാതിക്കാരൻ കോട്ടയം മലങ്കര ഗവൺമെന്റ് ഓഫീസേഴ്സ് ക്വാർട്ടേഴ്സിലെ ക്വാർട്ടേഴ്സിന്റെ പഴയ മേൽക്കൂരയിലെ അലുമിനിയം ഷീറ്റുകൾ മാറ്റി സ്ഥാപിച്ചശേഷം, ലേല നടപടികൾക്കായി  ക്വാർട്ടേഴ്സിന് സമീപമുള്ള കാർ ഷെഡിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത്.

ഏഴ് അലുമിനിയം ഷീറ്റുകൾ, ജി.ഐ. പൈപ്പുകൾ, ജി.ഐ. പൈപ്പ് ഗ്രില്ലുകൾ, പി.വി.സി. സാധനങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 50,000 രൂപ വിലമതിക്കുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്. 2026 ഒക്ടോബർ 19-ന് വൈകുന്നേരം അഞ്ചിനും ഒക്ടോബർ 24-ന് വൈകുന്നേരം അഞ്ചിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ, പ്രിൻസിപ്പൽ എസ്.ഐ. നവീൻ ജോർജ് ഡേവിഡ്, എസ്.ഐ. അനിൽ എ.കെ., എസ്.സി.പി.ഒ. അരുൺകുമാർ, സി.പി.ഒ.മാരായ സലമോൻ, ഷെബിൻ പീറ്റർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953