10 May, 2019 12:57:30 PM


തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ച് കൊന്ന സംഭവം: കുട്ടിയുടെ അമ്മ അറസ്റ്റില്‍



കൊച്ചി: തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതിയാണ് പൊലീസിന് നിർദ്ദേശം നൽകിയതിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിന്‍റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ. 10 വർ‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. അതേ സമയം, ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം ഇളയ കുട്ടിയെ അച്ഛന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടിരുന്നു. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. ഇളയകുട്ടി ഒരു മാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K