14 December, 2025 06:31:48 PM
കാര്‍ പേരിലാക്കി നല്‍കിയില്ല വീട്ടുകാരെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

മണിമല: കാര്‍ പേരിലാക്കി നല്‍കിയില്ല വീട്ടുകാരെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. പണയം വയ്ക്കുന്നതിനായി കാര്‍ സ്വന്തം പേരിലാക്കി നല്‍കിയില്ല എന്ന പേരില്‍ വീട്ടുകാരെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ചിറക്കടവ് കതുന്നപ്പള്ളി വീട്ടില്‍ റോബര്‍ട്ട് റോയ് (29) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. പിതാവിന്‍റെ പേരിലുള്ള കാര്‍ പണയം വയ്ക്കുന്ന ആവശ്യത്തിനായി സ്വന്തം പേരിലേയ്ക്ക് മാറ്റി നല്‍കിയില്ല എന്ന കാരണത്താല്‍ മാതാവിനെ കയ്യേറ്റം ചെയ്യുകയും പിതാവിനെ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു





