17 January, 2020 08:19:21 PM


കളിയിക്കവിള കൊലപാതകം: മുഖ്യ സൂത്രധാരനായ അൽ ഉമ്മ തലവൻ അറസ്റ്റിൽ



ബംഗളൂരു: കളിയിക്കാവിളയിൽ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ ബംഗളൂരുവിൽ പിടിയിലായി. അൽ ഉമ്മ തലവൻ മെഹബൂബ് പാഷയാണ് പിടിയിലായത്. ഇയാളോടൊപ്പം കൂട്ടാളികളായ ജബിബുള്ളയും മൻസൂറും അജ്മത്തുള്ളയും പിടിയിലായിട്ടുണ്ട്. കൊലപാതകം നടത്തിയ പതിനേഴംഗ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ബംഗളൂരു പൊലീസാണ് ഇവരെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K