24 January, 2020 08:17:42 AM


കാട്ടാക്കടയിൽ മണ്ണെടുക്കുന്നതു തടഞ്ഞ സ്ഥലമുടമയെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്നു



തിരുവനന്തപുരം: കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ തന്റെ ഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നതു തടഞ്ഞ സ്ഥലമുടമയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിച്ചു കൊന്നു. കാ​ഞ്ഞി​ര​വി​ള ശ്രീ​മം​ഗ​ലം വീ​ട്ടി​ൽ സം​ഗീ​താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രവാസി വ്യവസായിയാണ് സംഗീത്. കാട്ടാക്കട​ കീ​ഴാ​രൂ​രി​ൽ മണ്ണുമാന്തി യന്ത്രത്തിന്‍റെ ബക്കറ്റ് കൊണ്ട് ഇടിച്ചാണ് കൊല നടത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കൊലയ്ക്ക് ശേഷം ചാരുപാറ സ്വദേശി ഉള്‍പ്പെടെയുള്ള പ്രതികള്‍ രക്ഷപ്പെട്ടു.


സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഗീതിന്‍റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം സംഗീതിനെ കൊലപ്പെടുത്തിയ പ്രതികളെ തനിക്കറിയാവുന്നവരാണെന്ന് ഭാര്യ സംഗീത പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഭർത്താവിനെ ഈ സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നും സംഗീത പറഞ്ഞു. 



Share this News Now:
  • Google+
Like(s): 306