09 February, 2020 07:29:01 AM


തൃശ്ശൂരിൽ കൊറോണ സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ സ്രവ സാമ്പിൾ പരിശോധനഫലം നെഗറ്റീവ്



തൃശ്ശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. ഒരു തവണ കൂടി സാമ്പിൾ എൻ ഐ വി യിൽ അയച്ച് പരിശോധന നടത്തും. അതിലും നെഗറ്റീവ് ഫലം വന്നാൽ മാത്രമേ കൊറോണ ഇല്ലെന്ന് സ്ഥിരീകരിക്കാനാവൂ. 


ഫലം നെഗറ്റീവ് ആയാലും നെഗറ്റീവ് ഫലം ലഭിച്ചാലും പെൺകുട്ടി 28 ദിവസം നിരീക്ഷണത്തിൽ തുടരേണ്ടി വരും. രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ പെൺകുട്ടിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു. ആദ്യമായാണ് നെഗറ്റീവ് ഫലം ലഭിക്കുന്നത്. അതേസമയം തൃശ്ശൂരിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 3 പേരെ കൂടി ഡിസ് ചാർജ് ചെയ്തു.


ഇനി 7 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 253 ആയി തുടരുന്നു. 80 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്കയച്ചത് അതിൽ 70 സാംപിളുകളുടേയും ഫലം നെഗറ്റീവായിരുന്നു. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്താകെ 3144 പേരാണ് നിരീക്ഷണത്തിലുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K