24 May, 2025 06:49:27 PM
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുമാസം നീണ്ടു നില്ക്കുന്ന ലഹരിവിരുദ്ധ പ്രചാരണം നടത്തും

കോട്ടയം: വിദ്യാലയങ്ങള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ പ്രചാരണം നടത്തും. വിദ്യാഭ്യാസ, എക്സൈസ്, പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേയ് 31 ശനിയാഴ്ച രാവിലെ ഒന്‍പതിന് കോട്ടയം സി.എം.എസ്. കോളേജ് ഗ്രേറ്റ് ഹാളില്‍ സഹകരണം- ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എന്‍ .വാസവന് പരിപാടിയുടെ ജില്ലാതല ദ്ഘാടനം നിര്‍വ്വഹിക്കും.
സ്കൂളുകളും കോളേജുകളും പാരലല്‍ സ്ഥാപനങ്ങളും അടക്കം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രചാരണപ്രവര്ത്തനങ്ങശും ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി നടത്തും. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ആരോാഗ്യവകുപ്പ് എക്സൈസ്,പോലീസ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും.
പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തി അവര്‍ക്ക് ജില്ലാ കലക്ടറുടെ പേരിലുള്ള ട്രോഫി നല്‍കും. വിവിധ മാനദണ്ഡങ്ങള്‍ പരിണിച്ചായിരിക്കും ഇത്. ഇതിനായി സ്വയം അവലോകന സ്കോര്‍ ബോര്‍ഡ് സ്ഥാപനങ്ങള്‍ക്ക് നല്‍കും. നൂറില്‍ 90 മാര്‍ക്ക് നേടുന്നവര്‍ക്കാണ് ട്രോഫി നല്‍കുക. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.എന്‍. വിദ്യാധരന്,ഡോ. വ്യാസ് സുകുമാരന്‍,ഡോ.ജെസി ജോയി സെബാസ്റ്റിയന്, ഡോ. മാര്ട്ടിന് ഗ്ലാഡ്സ്റ്റണ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എ.ജെ. തോമസ്, എക്സൈസ് സി.ഐ. വി.ആര്. അജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.