20 May, 2025 08:00:26 PM
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റെയും ചങ്ങനാശ്ശേരി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും തിരുവല്ല ഐ മൈക്രോ സര്‍ജറി ലേസര്‍ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. തൃക്കൊടിത്താനം പകല്‍വീട് ഓള്‍ഡ് ഏജ് ഹോമില്‍ വച്ചാണ് ക്യാമ്പ് നടത്തിയത്. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഐ മൈക്രോ സര്‍ജറി ലേസര്‍ കണ്ണാശുപത്രിയിലെ ഡോ.എസ്. ഗീത ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ മരുന്ന്, മിതമായ നിരക്കില്‍ കണ്ണടകള്‍ എന്നിവ ലഭ്യമാക്കാനുള്ള സൗകര്യങ്ങളും തിമിര ശസ്ത്രക്രിയ ആവശ്യമായവര്‍ക്ക് മിതമായ നിരക്കില്‍ ചെയ്തു കൊടുക്കാനുള്ള ക്രമീകരണവും ഒരുക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ സന്ധ്യ വിനോദ്, വാര്‍ഡ് അംഗം ഉഷ രവീന്ദ്രന്‍,താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി എം.എസ്. ജാസ്മി, പാരാ ലീഗല്‍ വൊളന്റിയര്‍ എ. ആര്‍. സുലോചന എന്നിവര്‍ പ്രസംഗിച്ചു.