13 June, 2020 11:46:56 PM


മുണ്ടക്കയത്ത് ചുമട്ടു തൊഴിലാളി കല്ലേറിൽ മരിച്ചു; അയല്‍വാസി പിടിയിൽ




മുണ്ടക്കയം: മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളി കല്ലേറിൽ മരിച്ചു. ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു -53) ആണ് അയൽകാരന്റെ കല്ലേറിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ അയൽവാസി പുത്തൻപുരയ്ക്കൽ അഭിലാഷ് (നാണപ്പൻ ബിജു - 37)നെ പോലീസ് അറസ്റ്റ് ചെയ്തു.


വൈകിട്ട് 6.30ന് ചെളിക്കുഴി ലക്ഷം വീട് കോളനിക്ക് സമീപമാണ് സംഭവം. ടൗണിലെ ചുമട്ടു തൊഴിലാളിയായ സാബു വീട്ടിലേക്ക് വരുന്ന വഴി ബിജു കല്ലിന് എറിഞ്ഞു  നെഞ്ചിൽ വലിയ പാറ കല്ല് എടുത്തിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.


ബിജു ലഹരിക്ക് അടിമയാണെന്നും നാട്ടുകാർക്ക് നേരെ ഇതിനു മുൻപും ആക്രമണം നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഏറ് കൊണ്ട് വീണ സാബുവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു, മക്കൾ: അലീന, അനുമോൾ. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K