30 September, 2026 01:33:30 PM


ഭോപ്പാലിൽ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി



ഭോപ്പാല്‍: ഭോപ്പാലില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാകേഷ് അഗര്‍വാളിനെയാണ് സ്വന്തം വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ രണ്ട് ദിവസം മുന്‍പ് ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്ക് വന്നയാളെ കാണാനില്ല. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. ‌‌‌‌ ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. സൂരജ് നഗറില്‍ രതിബാഡ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള വസതിയിലാണ് ഭാര്യയ്‌ക്കൊപ്പം രാകേഷ് അഗര്‍വാള്‍ താമസിച്ചിരുന്നത്. കഴുത്തറുത്ത നിലയിലാണ് രാകേഷിന്റെ മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ജോലിയില്‍ പ്രവേശിച്ച ജോലിക്കാരനെ സംഭവം നടന്നതിന് പിന്നാലെ കാണാതായിട്ടുണ്ട്. വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. വീട്ടുജോലിക്കാരനിലേക്കെത്താന്‍ ഇത് സഹായിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303