01 October, 2026 01:01:19 PM


ബെം​ഗളൂരുവിൽ വിദ്യാർത്ഥിയെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു



തെലങ്കാന: ബെം​ഗളൂരുവിൽ വിദ്യാർത്ഥിയെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. 19കാരനായ യോ​ഗേഷ് ആണ് കൊല്ലപ്പെട്ടത്. 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഡിസിപി വ്യക്തമാക്കി. ബെം​ഗളൂരു അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള നാ​ഗർഭാവിയിലാണ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടത്. നാ​ഗർഭാവി മഹേഷ് പി യു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയായ ​യോ​ഗേഷ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് കോളേജിന് പിൻവശത്തുവെച്ചായിരുന്നു ക്രൂരമായ സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K