14 June, 2020 09:36:06 AM
ഗർഭിണിയെ ബലാത്സംഗം ചെയ്ത സന്യാസി അറസ്റ്റില്‍; ആശ്രമം പരിശോധിച്ച പോലീസ് ഞെട്ടി

ജയ്പൂർ : ഗർഭിണിയെ ബലാത്സംഗം ചെയ്ത കേസിൽ ജൈന സന്യാസിയെ പൊലീസ് അറസ്റ്റുചെയ്തു. ജോധ്പൂർ സ്വദേശിയായ ആചാര്യ സുകുമാൽ നന്ദിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഗർഭനിരോധന ഉറകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ഭർത്താവിന്റെ സഹോദരിക്കൊപ്പമാണ് ഗർഭിണിയായ യുവതി സന്യാസിയെ കാണാനെത്തിയത്. എന്നാൽ ഒറ്റയ്ക്ക് കാണണമെന്ന് ഈ യുവതിയോട് സന്യാസി ആവശ്യപ്പെട്ടു. ഇതനുസരിച്ച് എത്തിയപ്പോഴാണ് സന്യാസി ബലാത്സംഗം ചെയ്‌തതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് എത്തിയപ്പോൾ സന്യാസി മുറി ഉള്ളിൽ നിന്ന് പൂട്ടി അകത്തിരിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ ഹിന്ദൗൻ ടൗണിലെ ആശ്രമത്തിൽ നിന്ന് രണ്ട് ലാപ്‌ടോപ്, 19 മൊബൈൽ ഫോൺ, 33 പെൻഡ്രൈവ്, നാല് ഹാർഡ് ഡിസ്‌ക്, നിരവധി കോണ്ടം പാക്കറ്റുകൾ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. ഹാർഡ് ഡിസ്കിൽ അശ്ലീല ദൃശ്യങ്ങളുടെ ശേഖരമാണെന്നും പൊലീസ് അറിയിച്ചു





