25 June, 2020 05:25:29 PM


പീഡനക്കേസിൽ സാക്ഷി പറഞ്ഞ വയോധികന്‍റെ കഴുത്തറുത്തു; പ്രതി പിടിയിൽ



തിരുവനന്തപുരം:  സ്ത്രീ പീഡനക്കേസിൽ പ്രതിയ്ക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞ വൃദ്ധനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം വിതുര താവയ്ക്കലിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ താവയ്ൽ സ്വദേശി വിജയനെ (63) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി സെൽവനെ പൊലീസ് പിടികൂടി.


ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് സെൽവൻ. താവയ്ക്കൽ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഇയാൾക്കെതിരെ വിജയൻ മൊഴി നൽകിയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന്  പൊലീസ് പറഞ്ഞു. വിതുര സി ഐ എസ് ശ്രീജിത്ത്, എസ് ഐ എസ് എൽ സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.



Share this News Now:
  • Google+
Like(s): 2.6K