02 July, 2020 06:28:06 PM


മ്യാന്‍മറിലെ രത്‌നഖനിയില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍: 113 മരണം; മരണസംഖ്യ ഇനിയും ഉയരും



യാംഗൂണ്‍: കനത്ത മഴയില്‍ വടക്കന്‍ മ്യാന്‍മറിലെ രത്‌നഖനിയില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍. 113 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരെ കാണാതാകുകയും ചെയ്തു. കാച്ചിന്‍ സംസ്ഥാനത്തെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള രത്നഖനിയിലാണ് ദുരന്തമുണ്ടായത്. തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്തമഴയെ തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 2.6K