18 May, 2026 11:18:17 AM
യുഎസിൽ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നു വീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു

വാഷിംഗ്ടൺ: വ്യോമാഭ്യാസ പ്രകടനത്തിനിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു. അമേരിക്കയിലെ ഇദാഹോയിൽ നടന്ന വ്യോമാഭ്യാസ പ്രകടനത്തിനിടെ യുഎസ് നാവികസേനയുടെ എഫ്എ 18ജി വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. പൈലറ്റുമാർ നാലുപേരും അദ്ഭുതകരമായി രക്ഷപെട്ടു.
അഭ്യാസത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നേവൽ എയർഫോഴ്സസ് വക്താവ് അമേലിയ അറിയിച്ചു. പൈലറ്റുമാർ പാരഷൂട്ട് വഴി ചാടിയെന്നും നാലുപേരും സുരക്ഷിതരാണെന്നും അവർ സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് വ്യോമാഭ്യാസം റദ്ദാക്കി. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആകാശത്ത് നാല് പാരഷൂട്ടുകൾ വിടർന്നതും വിമാനങ്ങൾ കത്തിയമരുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.





