01 April, 2026 12:46:21 PM


ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം



മോസ്‌കോ: ക്രിമിയയില്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 29 പേരും മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. എഎന്‍-26 (An26) കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പര്‍വതമേഖലയില്‍ ഇറങ്ങുന്നതിന് മുമ്പ് കണ്‍ട്രോളറുകളുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയായിരുന്നുവെന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം ഒരു പാറക്കെട്ടില്‍ ഇടിച്ചതായാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലം കണ്ടെത്തിയെങ്കിലും യാത്രക്കാരുടേയോ ജീവനക്കാരുടേയോ ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. വിമാനത്തിലുണ്ടായിരുന്ന 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും മരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയും അറിയിച്ചു. അപകടത്തിന് പിന്നില്‍ അട്ടിമറി ശ്രമങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് കണ്ടെത്തല്‍.

അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചനേക്ഷിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അന്വേഷണ സമിതി സ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണ്. 2014 ല്‍ റഷ്യ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302