08 July, 2020 08:50:19 AM


ഭാര്യയെ മര്‍ദ്ദിച്ചശേഷം കുഞ്ഞിനെ തട്ടികൊണ്ടുപോയ പോക്‌സോ കേസ് പ്രതി അറസ്റ്റില്‍




കോട്ടയം: ഭാര്യയെയും അമ്മയെയും ആക്രമിച്ചു വീഴ്ത്തിയ ശേഷം കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ യുവാവ് അറസ്റ്റില്‍. രണ്ടു പോക്‌സോ കേസുകളിലും നിരവധി കഞ്ചാവ് കേസുകളിലും പ്രതിയായ തൃപ്പൂണിത്തുറ പുത്തൻകുരിശ് ചെരുങ്ങേലിൽ വീട്ടിൽ സന്തോഷ് (27)ആണ് പിടിയിലായത്. കഞ്ചാവിന്റെ ലഹരിയിൽ ഭാര്യ വീട്ടിൽ കയറി ബഹളമുണ്ടാക്കിയ യുവാവ് കുട്ടിയുമായി കടന്നുകളയുകയായിരുന്നു. 


കുട്ടിയെ ചോദിച്ച് യുവാവിന്റെ വീട്ടിലെത്തിയ ഇരുവരെയും ആക്രമിച്ചു വീഴ്ത്തിയ ശേഷം ബൈക്കിൽ കുട്ടിയെയുമായി കടന്ന പ്രതിയെ പാലക്കാട്ടു നിന്നാണ് പൊലീസ് പിടികൂടിയത്. രണ്ടു വയസുള്ള കുട്ടിയെയുമായി പ്രതി പാലക്കാട് വരെ ബൈക്കിൽ സഞ്ചരിച്ചു. കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബി.എസ് ബിനുവിൻ്റെയും എസ്.ഐ ടി.എസ് റെനീഷിന്റെയും  നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി ഞീഴൂർ പാഴൂത്തുരുത്ത് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K