28 July, 2020 12:11:35 PM


കോ​വി​ഡ് ബാ​ധി​ത​നാ​യ ഡോ​ക്ട​ർ ‌കോ​വി​ഡ് രോ​ഗി​യായ യുവതിയെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി


നോ​യി​ഡ: കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ഡോ​ക്ട​ര്‍ മ​റ്റൊ​രു കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യും ഡോ​ക്ട​റും ഒ​രേ വാ​ർ​ഡി​ലാ​ണ് ക​ഴി​ഞ്ഞ​ത്.


20കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ഒ​രേ വാ​ര്‍​ഡി​ല്‍ പു​രു​ഷ​നെ​യും സ്ത്രീ​യെ​യും പ്ര​വേ​ശി​പ്പി​ച്ച​ത് ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ തെ​റ്റാ​ണെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. 
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.



Share this News Now:
  • Google+
Like(s): 3.7K