10 October, 2020 03:19:58 PM


ഒ​റ്റു​കാ​ര​ൻ എ​ന്നാ​രോ​പി​ച്ച് ല​ഹ​രി മാഫിയാ സം​ഘം യു​വാ​വിന്‍റെ കൈ തല്ലിയൊടിച്ചു



തിരുവനന്തപുരം: ഒ​റ്റു​കാ​ര​ൻ എ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ല​ഹ​രി സം​ഘം മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി. മ​ർ​ദ​ന​ത്തി​ൽ യു​വാ​വി​ന്‍റെ കൈ​യൊ​ടി​ഞ്ഞു. നെ​യ്യാ​ർ ഡാം ​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ത​ട്ടാം​മു​ക്കി​ലാ​ണ് സം​ഭ​വം. ത​ട്ടം​മു​ക്ക് മു​ളം​കു​ഴി വീ​ട്ടി​ൽ റോ​ബി​ൻ (38) നെ​യാ​ണ് സ്ഥ​ല​ത്തെ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘം ഒ​റ്റു​കാ​ര​ൻ എ​ന്നാ​രോ​പി​ച്ച് മ​ർ​ദി​ച്ച​ത്. സം​ഭ​വം ക​ണ്ടു​പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​ര​ൻ സ​ജി​യേ​യും സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു.


നേ​ര​ത്തെ ത​ങ്ങ​ൾ​ക്ക് ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി​യു​ണ്ടെ​ന്നു കാ​ട്ടി റോ​ബി​ൻ നെ​യ്യാ​ർ​ഡാം പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് പ​രാ​തി എ​ഴു​തി ന​ൽ​കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഇ​രി​ക്കെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റോ​ബി​ൻ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നെ​യ്യാ​ർ ഡാം ​പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​യം, ത​ട്ടാം​മു​ക്ക്, ക​ണ്ടം​തി​ട്ട, പ​ന്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ൾ വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K