19 February, 2021 05:20:26 PM


എം.ജി. പി.ജി. മൂന്നാം ഫൈനൽ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 26 വരെ



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പി.ജി. പ്രവേശനനത്തിനുള്ള മൂന്നാം ഫൈനൽ ഓപ്ഷൻ രജിസ്‌ട്രേഷൻ/ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 26 വൈകീട്ട് മൂന്നുവരെ നടത്താം. റാങ്ക് ലിസ്റ്റ് പ്രകാരം പ്രവേശനം ഫെബ്രുവരി 27ന് വൈകീട്ട് നാലുവരെ ബന്ധപ്പെട്ട കോളേജുകളിൽ നടത്തും.


റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ ഫെബ്രുവരി 27ന് തന്നെ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസിലാക്കി കോളേജുകൾ നിഷ്‌കർഷിക്കുന്ന സമയത്തിനു മുൻപായി പ്രവേശനം നേടണം. കോളേജ് നിഷ്‌കർഷിക്കുന്ന സമയത്ത് ഹാജരാകാത്തവരുടെ പ്രവേശനം റദ്ദാക്കപ്പെടുന്നതും തുടർ റാങ്കിലുള്ളവരെ പ്രവേശനത്തിന് പരിഗണിക്കുന്നതുമായിരിക്കും. പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനം ഫെബ്രുവരി 27ന് പൂർത്തീകരിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K