12 June, 2026 07:14:30 PM


സൗജന്യ കംപ്യൂട്ടര്‍ പരിശീലനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി നടത്തുന്ന സൗജന്യ കംപ്യൂട്ടര്‍ പരിശീലനത്തിന് (ഓഫീസ് ഓട്ടോമേഷന്‍, അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ് അസിസ്റ്റന്റ്) അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ ആണ് കോഴ്‌സ് നടത്തുന്നത്. 30 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ് ടൂ പാസ്സായ എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25 ന് മുന്‍പായി നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9567788890, 0481 2304031. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927