21 April, 2026 01:07:26 AM
മാന്നാനം കീംസിലെ നിരഞ്ജൻ ആർ പിള്ള ജെ ഇ ഇ മെയിൻ കേരള ടോപ്പർ

കോട്ടയം: മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ നിരഞ്ജൻ ആർ പിള്ള അഖിലേന്ത്യാതല എൻജിനീയറിങ് എൻട്രൻസ് പരീക്ഷയായ ജെ ഇ ഇ മെയിനിൽ 99.9956573 പെർസെടൈൽ സ്കോർ നേടി കേരളത്തിൽ ഒന്നാമതെത്തി. കോട്ടയം തെള്ളകം സ്വദേശിയും ബാംഗ്ലൂർ ഐടിസി ലിമിറ്റഡ് ഏരിയ മാനേജരുമായ ജിനു ബി യുടെയും എംജി യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ടെക്നിക്കൽ ഓഫീസർ ആയ ഡോ: മഞ്ജു ഗോപിനാഥിന്റെയും മകനായ നിരഞ്ജൻ ആറാം ക്ലാസ് മുതൽ കെ ഇ സ്കൂൾ വിദ്യാർത്ഥിയാണ്.

നിരഞ്ജന്റെ സഹോദരനായ മുകുന്ദൻ ജെ പിള്ള കെ ഇ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു. ചിട്ടയായ പഠനത്തിലൂടെ മത്സരപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചിരിക്കുന്ന നിരഞ്ജൻ 2024-25 ൽ ജെ ഇ ഇ മെയിനിൽ കേരളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അക്ഷയ് ബിജുവിന്റെ അഭിമാന നേട്ടം ആവർത്തിച്ചിരിക്കുന്നുവെന്ന് കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ അറിയിച്ചു.




