15 May, 2026 07:27:44 PM


എസ്.എസ്.എൽ.സി.: നൂറുമേനിയുടെ തിളക്കവുമായി മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ



കോട്ടയം: 2025-26 അദ്ധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 100% വിജയം. പരീക്ഷയെഴുതിയ 99 കുട്ടികളിൽ 99 പേരും വിജയിച്ചതോടൊപ്പം 9 കുട്ടികൾ എല്ലാ വിഷയ ങ്ങൾക്കും A+ ഉം 9 കുട്ടികൾ 9 വിഷയങ്ങൾക്ക് A+ ഉം കരസഥമാക്കി. ഉന്നതവിജയം കൈവരിച്ച എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സ്‌കൂൾ പ്രിൻസിപ്പാൾ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. അനുമോദിച്ചു.

എല്ലാ വിഷയത്തിനും A+ കരസ്ഥമാക്കിയവർ



1. ദീക്ഷി വി. എം.

2. അഭിഷേക് ഹരി ജെ.

3. അമൽ കെ. എം.


4. മൈമുന ഷെർമിൻ

5. നിഹാര മരിയ തോമസ്

6. നക്ഷത്ര സുധീർ




7. ശങ്കരി ദീപക്

8. ശിവ് ശങ്കർ മേനോൻ എ.

9. സിയ ആൻ സാജു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K