11 June, 2026 06:40:16 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ആര്‍ക്ക് (2025 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ജൂലൈ 6 മുതല്‍ നടക്കും. ജൂണ്‍ 23 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂണ്‍ 24 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂണ്‍ 26 വരെയും അപേക്ഷ സ്വീകരിക്കും. 

വൈവ വോസി  

നാലാം സെമസ്റ്റര്‍ എംഎസ്.സി ഫിസിക്സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) മാര്‍ച്ച് 2026 ന്‍റെ പ്രാക്ടിക്കല്‍ പ്രൊജക്റ്റ് ആന്‍റ് വൈവ വോസി  പരീക്ഷകള്‍ ജൂണ്‍ 15 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
...................
നാലാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി/ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്‍റെ പ്രൊജക്റ്റ് / വൈവ വോസി  പരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
...................
നാലാം സെമസ്റ്റര്‍ എംഎസ് സി അനലറ്റിക്കല്‍ കെമിസ്ട്രി (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 19 മുതലും പ്രൊജക്റ്റ് ആന്‍റ് വൈവ വോസി  പരീക്ഷകള്‍ ജൂലൈ 1 മുതലും നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ മാസ്റ്റേഴ്സ് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് (എംഎച്ച്എം) (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 17 മുതല്‍ സൂര്യനെല്ലി മൗണ്ട് റോയല്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
...................
നാലാം സെമസ്റ്റര്‍ ബി.വോക്ക് ബിസിനസ്സ് അകൗണ്ടിംഗ് ആന്‍റ് ടാക്സേഷന്‍ (പുതിയ സ്കീം-2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മാര്‍ച്ച് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 17 മുതല്‍ 19 വരെ തീയതികളിലായി മുരിക്കാശ്ശേരി, പാവനാത്മാ  കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300